Friday, May 17, 2013

കവിതയിലെ കാലബോധങ്ങള്‍ (2)



വര്‍ത്തമാനകാല കവിതകള്‍ കൂടുതലും ഗദ്യത്തിലാണ് എഴുതപ്പെടുന്നത്‌. അതിനാല്‍ തന്നെ എഴുത്ത്കാരന് യഥേഷ്ടം സ്വാതന്ത്ര്യം എടുക്കുന്നതിനുള്ള അവസരമുണ്ട് എന്ന ധാരണയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ കണ്ണില്‍ കണ്ടതും കണ്ടകടശാണിയുമൊക്കെ എഴുത്തില്‍ കുത്തി നിറച്ചു അനുഭവവും എഴുത്തിന്റെ ശൈലിയും നന്നായി അറിയാവുന്ന കവികളെ തോല്പ്പിയ്ക്കണമെന്ന വാശിയോടു കൂടി ഇ-മാദ്ധ്യമത്തില്‍ പ്രതിഷ്ടിയ്ക്കുന്നു. ഫലമോ പിന്നാലെ വരുന്നവര്‍ “മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പേ ഗമിയ്ക്കും ബഹുഗോക്കളെല്ലാ൦“ എന്നാ ന്യായത്തില്‍ ഇവിടെ കാണുന്നതാണ് കവിതയുടെ ശൈലിയെന്നു ധരിച്ചു വശായി കുറെക്കൂടി യുക്തി ഭദ്രമല്ലാത്ത  വാക്കുകള്‍ കുത്തി നിറയ്ക്കുന്നു. ഇത്തരം അബദ്ധപഞ്ചാംഗശില്‍പ്പികള്‍ പറയുന്നതാണ് കവിതയിലെ അവസാന വാക്ക് എന്ന ധാരണയില്‍ പുതിയ എഴുത്തുകാര്‍ അവര്‍ക്ക് പിന്നാലെ പോകാനുള്ള സാദ്ധ്യത തീര്‍ത്തും തള്ളിക്കളയാവുന്നതല്ല.
പുതിയ എഴുത്തുകാരെ സംബന്ധിച്ചിടത്തോളം പദ്യരൂപത്തിലുള്ള എഴുത്ത് ശീലിയ്ക്കുന്നതാണ് വളരെ നല്ലത് എങ്കില്‍ മാത്രമേ എഴുത്തിനു ഇഴയടുപ്പം ഉണ്ടാകുകയുള്ളൂ. നിശ്ചിതമായ താളത്തിലോ വൃത്തത്തിലോ എഴുതുമ്പോള്‍ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിനും പ്രയോഗിയ്ക്കുന്നതിനും ആദ്യമൊക്കെ അല്പം പ്രയാസം തോന്നുമെങ്കിലും പരിശീലിച്ചു കഴിയുംപോള്‍ വളരെ എളുപ്പമായിരിയ്ക്കും. മാത്രവുമല്ല നിയതമായ സ്ഥലത്ത് ഉപയോഗിയ്ക്കേണ്ട വാക്കുകള്‍ ചെറുതോ വലുതോ അതുമല്ലെങ്കില്‍ രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്തു പുതിയ ഒരു വാക്കോ കണ്ടെത്തി പ്രയോഗിയ്ക്കുന്നതിനുള്ള അവസരം ഉണ്ടാകുകയും അതുവഴി കവിതയെ കരുത്തുറ്റതാക്കി അവതരിപ്പിയ്ക്കുന്നതിനും കഴുയുന്നു.(തുടരും)

No comments: