Sunday, August 14, 2011

രാമായണം- ഒരു ചാവേര്‍ ഗാഥ

രാമായണം- ഒരു ചാവേര്‍ ഗാഥ

ദ്രാവിഡന്മാരുടെമേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ  ബാക്കിപത്രം രാമായണമായി നാം വായിച്ചാസ്വദിക്കുന്നു. പണ്ട് മുതല്‍ തന്നെ വിധേയരായ   ഒരു ജനതയുടെ  ആത്മരോദനം രാമായണത്തിന്റെ വരികള്‍ക്കിടയില്‍ ഗോപ്യമായിരിക്കുന്നത് തിരിച്ചറിയപ്പെടാതെ  പോകരുത്.  കിഴക്കന്‍ യൂറോപ്പിലെ  പുല്‍മേടുകളില്‍ നിന്നും കാലികളെ മേച്ചും നായാടിയും ഹിമാലയന്‍ മലമ്പാതകളിലൂടെ ഭാരതത്തിലേയ്ക്കെത്തിയവര്‍   തങ്ങളേക്കാള്‍  മെച്ചപ്പെട്ട  ജീവിത നിലവാരം പുലര്‍ത്തുന്ന ദ്രാവിഡന്മാരുടെ പുരികളും പത്തനങ്ങളും കയ്യേറി. പൊതുവേ സമാധാന ശീലരായ ദ്രാവിഡന്മാര്‍ ഭൂരിപക്ഷവും ഭാരതത്തിന്റെ  തെക്ക് ഭാഗത്തേയ്ക്ക് പലായനം ചെയ്യപ്പെടുകയും ചെറിയൊരു ശതമാനം ദ്രാവിഡന്മാര്‍  ആര്യന്മാരുമായി സന്ധിചെയ്തു  അവിടെത്തന്നെ  അടിമത്വം  സ്വയം ഏറ്റുവാങ്ങുകയും ചെയ്തു. നാമിപ്പോഴും രാമായണത്തെ ഭക്തിപൂര്‍വ്വം വായിയ്ക്കുകയും രാമന്റെ അപദാനങ്ങള്‍ കേട്ട് സായൂജ്യമടയുകയും ചെയ്യുന്നു. എന്നാല്‍ ഒരു സാഹിത്യസൃഷ്ടി എന്നതിലപ്പുറം  രാമായണം ഒരു ചാവേര്‍ ഗാഥ കൂടിയാണെന്നും അത് വായിയ്ക്കപ്പെടുന്നതിലൂടെ  നാം സ്വയമേവ നേടിയ അടിമത്വത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. 

No comments: