Thursday, December 26, 2013

കുളമ്പ് രോഗം വന്ന മനുഷ്യര്‍

  കുളമ്പ് രോഗം വന്ന മനുഷ്യര്‍


  നാട്ടിലാകെ ഇപ്പോള്‍ കുളമ്പുരോഗത്തിന്റെ വിളയാട്ടമാണ്. ആറുതരത്തിലുള്ള വൈറസുകള്‍ പടര്‍ത്തുന്ന രോഗത്തെ നിയന്ത്രിയ്ക്കാന്‍ സര്‍ക്കാരിന്റെ കയ്യിലുള്ളത് കാലഹരണപ്പെട്ട ഒരേ ഒരു വാക്സിന്‍ മാത്രം അത് തലങ്ങും വിലങ്ങും കുത്തിവച്ചു നാട്ടിലുള്ള ക്ഷീര കര്‍ഷകന്റെ കഞ്ഞികുടി മുട്ടിച്ചോണ്ടിരിയ്ക്കുകയാണ് താനും. എന്റെ ജീവിതത്തില്‍ ആദ്യാമായാണ് ആനയ്ക്ക് കുളമ്പു രോഗം വന്നു എന്ന് കേള്‍ക്കുന്നത് തന്നെ. കുളമ്പു രോഗത്തുനു രണ്ടു മാസം മുന്പ് വാക്സിനേഷന്‍ നടത്തിയതെയുള്ളൂ, അത് ഉടന്‍തന്നെ പതിമടങ്ങ്‌ വീര്യത്തോടെ തിരിച്ചെത്തി, പിന്നെയും വാക്സിനേഷന്‍ പശുവിനെ ഇപ്പോള്‍ ഇരുന്നൂറ്റിയാല്‍ പോലും പാല് കിട്ടാത്ത പരുവമായി. വാക്സിനേഷന്‍ നടത്തുന്നതിനു അനുസരിച്ച് വൈറസുകള്‍ പ്രതിരോധശക്തി നേടി തിരിച്ചെത്തുമെന്ന് മനസിലാക്കാന്‍ കഴിയാത്ത മൃഗ സംരക്ഷണ വകുപ്പിന് തന്നെ കുളമ്പു രോഗം പിടിച്ചന്നു വേണം കരുതാന്‍.

   എന്റെ പരിചയത്തിലുള്ള ഒരു ക്ഷീരകര്‍ഷകന് മൂന്നു പശുക്കള്‍ ഉണ്ടായിരുന്നതില്‍ രണ്ടെണ്ണം കുളമ്പു രോഗം വന്നു ചത്തു. ആറംഗകുടുംബം കഴിഞ്ഞിരുന്നത് പാല്‍ വിറ്റുള്ള വരുമാനം കൊണ്ടായിരുന്നു. മൂന്നാമത്തെ പശുവിനാനെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനാല്‍ പാല്‍ വളരെ കുറഞ്ഞു മൂന്നു മാസത്തിനുള്ളില്‍ രണ്ടു തവണയാണ് കുളമ്പു രോഗത്തിനുള്ള കുത്തിവയ്പ്പ് എടുത്തത്.
   ഇങ്ങനെയുള്ള കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ നല്‍കപ്പെടുന്ന വാക്സിന്റെ നല്ലൊരളവ് പാലിലൂടെ മനുഷ്യന്റെ ശരീരത്തിലേയ്ക്ക് കടക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഇനി മറ്റൊരു കാര്യം വാക്സിനേഷന്‍ നടത്താന്‍ വരുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ നില അതീവ ദുഃഖകരമാണ്. അവര്‍ക്ക് ഈ ജോലി ചെയ്യുന്നതിന് വേണ്ടി യാതൊരു വിധത്തിലുള്ള മുന്‍കരുതല്‍ ഉപകരണങ്ങളും നല്‍കിയിട്ടില്ല. ഗ്ലൌസോ മാസ്ക്കോ ഉപയോഗിയ്ക്കാതെ “രക്ഷാ ഒവാക്ക് ട്രൈവാലന്റ്റ് “എന്ന വാക്സിന്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ക്ക് സംഭാവിയ്ക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി യാതൊരുവിധ പഠനവും നടത്തിയിട്ടില്ല. മാത്രവുമല്ല ഇവര്‍ക്ക് വേണ്ടത്ര സ്റ്റെറിലൈസ് ചെയ്ത ഉപകരണങ്ങളോ നല്‍കുന്നുമില്ല. പിന്നൊരു കാര്യം ഒരു തൊഴിത്തില്‍ നിന്നും മറ്റൊരു തൊഴുത്തിലെയ്ക്ക് ആ ദിവസം തന്നെ കുത്തിവയ്പ്പ് എടുക്കാന്‍ പോകുന്നതിനാല്‍ ഇവര്‍ ഈ രോഗത്തിന്റെ വൈറസിനെ അവരറിയാത തന്നെ പടര്ത്തുകയും ചെയ്യുന്നു.

  കന്നുകാലി വളര്‍ത്തല്‍ പ്രധാന വ്യവസായമാക്കീട്ടുള്ള ന്യൂസിലന്റ് തുടങ്ങിയ  രാജ്യങ്ങളില്‍ കുളമ്പുരോഗം പോലെ   വ്യാപരണശേഷിയുള്ള രോഗങ്ങള്‍ ഏതെങ്കിലും കന്നുകാലിയില്‍ കണ്ടുകഴിഞ്ഞാല്‍ ആ കാലിയെ ദയാവധം നടത്തി മണ്ണില്‍ വളരെ ആഴത്തില്‍ മറവു ചെയ്യുകയും അതിന്റെ ഉടമയ്ക്ക് മതിയായ ന്ഷടപരിഹാരം നല്‍കുകയും ആ സ്ഥലത്തിനു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ റൌണ്ട് വാക്സിനേഷന്‍ നടത്തി രോഗം പടരാതെ തന്നെ രോഗത്തെ തടയുന്നത് മൂലം മറ്റുള്ള കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുമുള്ള കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ല. അവരൊന്നും തന്നെ രാജ്യവ്യാപകമായി പ്രതിരോധകുത്തിവയ്പ്പ് നടത്തുന്നില്ല. തന്മൂലം സര്‍ക്കാരിനും കര്‍ഷകനും സാമ്പത്തികബാദ്ധ്യത ഉണ്ടാകുന്നുമില്ല.


 എന്നാല്‍ നമ്മുടെ നാട്ടിലെ രീതിയനുസരിച്ചു സര്‍ക്കാരിന് വന്‍സാമ്പത്തികബാദ്ധ്യതയും കര്‍ഷകന് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളും വളരെ വലുതാണ്‌. വളരെ നാളുകളായി ഒരു വാക്സിന്‍ തന്നെ ഉപയോഗിയ്ക്കുന്നതിനാല്‍ കൂടുതല്‍ പ്രതിരോധനശേഷി നേടിയ വൈറസുകള്‍ നശിയ്ക്കാതെ നില്‍ക്കുന്നു കൂടുതല്‍ മാരകമായി തിരിച്ചുവരാന്‍. ഈ വാക്സിന്‍റെ നിരന്തരമായ ഉപയോഗത്താല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കാനിടയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത അനിഷേധ്യമാണ്. നാളെ ഒരു സമയത്ത് മനുഷ്യനുംകുളമ്പുരോഗം  എന്ന വാര്‍ത്ത കേള്‍ക്കാതിരിയ്ക്കനായി ഈ രംഗത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തി ക്ഷീരകര്‍ഷകരെയും ജനങ്ങളെയും രക്ഷിയ്ക്കന്നതിനു വേണ്ടപ്പെട്ടവര്‍ ശ്രമിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.   No comments: