Wednesday, April 30, 2014

വിഷുവിന്റെ ഭൂതാതുരത്വം



കൊന്നപ്പൂക്കള്‍ കണികണ്ടുണരുന്ന ഒരു വിഷുക്കാലം കൂടി നമ്മെക്കടന്നു പോയി. കണിയും കൈനീട്ടവുമായി വളരെ ഔപചാരികമായി മാത്രം ഇക്കാലത്ത് വിഷു ആഘോഷിയ്ക്കപ്പെടുമ്പോള്‍ സ്നേഹവും കരുതലും വെറും വാക്കുകളില്‍ മാത്രം ഒതുങ്ങുകയും പരസ്പരം ആശംസകള്‍ കൊണ്ട് പൊങ്ങച്ചം കാണിയ്ക്കുകയും ചെയ്യുന്നു.കാല്‍ നൂറ്റാണ്ടിനപ്പുറത്തെ വിഷു  നല്കുന്ന ഗൃഹാതുരത്വം (ഭൂതാതുരത്വം) വര്‍ത്തമാനകാലത്തു കാണുന്നില്ല എന്നുതാണ് വസ്തുത. കവിതകളിലും കഥകളിലും വര്‍ണ്ണിച്ചു പൊലിപ്പിയ്ക്കുന്ന വിഷുവിന്റെ ചന്തം നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിയ്ക്കുന്നു.

No comments: