Wednesday, April 30, 2014

മദ്യമാണഖിലസാരമൂഴിയില്‍ ............


  
    കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ മദ്യത്തെപ്പറ്റിയാണ്‌. എന്തിനാണ് ഈ വിഷയത്തില്‍ ഇത്രവലിയ ചര്‍ച്ച നടത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.നിലാവാരം കുറഞ്ഞ മദ്യശാലകള്‍ അടയ്ക്കണമെന്നും തുറക്കണമെന്നും ചേരിതിരിഞ്ഞു വാഗ്വാദം നടക്കല്‍ മാത്രമാണ് ഇവിടെ ആകെയുള്ളതെന്നു തോന്നും. മനുഷ്യനെ മദ്യം കുടിപ്പിച്ചു മയക്കിക്കിടത്താന്‍ എത്ര ശുഷ്ക്കാന്തിയാണെന്ന് നോക്കൂ. അവന്‍ ജീവല്‍ പ്രശ്നങ്ങള്‍ തിരിച്ചറിയാതെ മയങ്ങി അങ്ങനെ കിടക്കണമെന്നതു ഭരണവര്‍ഗ്ഗത്തിന്റെ തുറന്ന അജണ്ടയാണ്. ഭരണകൂടത്തെ നിയന്ത്രിയ്ക്കുന്നതില്‍ പ്രധാനപങ്കു വഹിയ്ക്കുന്നത് മദ്യലോബികള്‍ തന്നെയാണ്. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ പെയ്ട് ചര്‍ച്ചകള്‍ ഇത്ര കൊടുമ്പിരിക്കൊണ്ടു നടക്കുന്നത്. ഭരണതലത്തിലുണ്ടാകുന്ന  പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിയ്ക്കുന്നതിനു വേണ്ടി നടത്തുന്ന കൌടില്യതന്ത്രത്തിന്റെ ഭാഗമാണ് ഈ ചര്‍ച്ചകളെല്ലാം. നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ജീവിതസമസ്യകള്‍ക്ക് പരിഹാരം കാണുന്നതിനു പകരം മദ്യമാണ് നാട്ടി;ലെ ഏറ്റവും പ്രധാന പ്രശ്നമെന്ന നിലയ്ക്ക് മാധ്യമച്ചര്ച്ചകള്‍ പോകുന്നത് കാണുമ്പോള്‍ മദ്യമാണഖിലസാരമൂഴിയിലെന്നു ആര്‍ക്കെങ്കിലും പറയാന്‍ തോന്നിയാല്‍ കാട്ടം പറയാന്‍ കഴിയില്ല.

No comments: