Wednesday, September 19, 2012

കൊജ്ഞാണന്മാരുടെ കൂത്ത്‌

കൊജ്ഞാണന്മാരുടെ കൂത്ത്‌ 

അന്യന്റെ മണ്ട കീറിയാലും വേണ്ടീല്ല എന്റെ തൊണ്ട
നെറയണം .ദരിദ്രകോടികള്‍ വയറുകാഞ്ഞു നടക്കുമ്പോള്‍ അവരുടെ നവദ്വാരങ്ങളിലും കൂടി തിരുകിക്കയറ്റുന്ന നവജനാധിപത്യത്തിന്റെ അവതരണമാണ് ഈ വിലക്കയറ്റം. ടൂ ജിയിലൂടെയും കല്‍ക്കരിയിലൂടെയും മറ്റു
കാക്കത്തൊള്ളായിരം അഴിമതികളിലൂടെയും നവജനാധിപത്യവാദികളും അവരുടെ ചെരുപ്പുനക്കികളും കൂടി അടിച്ചുമാറ്റിയ പണത്തിന്റെ നൂറിലൊന്നു മതിയായിരുന്നു ഈ നാട്ടിലെ പട്ടിണി മാറ്റാന്‍.നമ്മുടെയൊക്കെ തലയെണ്ണി പനയപ്പെടുത്തെണ്ട യാതൊരു ആവശ്യവുമില്ല.നമ്മള് കൊജ്ഞാനന്മാര്‍ ഇപ്പോഴും പായുന്ന കുതിരയുടെ പിന്നാലെ കൊതിപിടിച്ചോടുന്ന പട്ടിയെപ്പോലെ ഇപ്പോള്‍ കിട്ടും സോഷ്യലിസം കുഴച്ചുരുട്ടി എന്ന് കാത്തിരിയ്ക്കുന്നു.

1 comment:

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇവിടെ സോഷ്യലിസം വരാത്തതിന് ഒരു കാരണമേയുള്ളൂ .നാം ഇച്ചിരി ഒക്കെ അടിച്ചു മാറ്റി വെച്ചിരിക്കുന്ന മുതല്‍ ഉള്ളവര്‍ ആകയാല്‍ മുതലാളിമാര്‍ എന്ന് ധരിച്ചു വശായിരിക്കുന്നു .നമ്മുടെ മുതല്‍ അന്യനു കൊടുക്കാന്‍ ഏതു മുതലാളി തയ്യാറാകും ?