പരിണാമം
നാം പലപ്പോഴും മറവി ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നു.കുട്ടിക്കാലത്ത് നമ്മോടൊപ്പം പഠിച്ച കൂട്ടുകാരന് അല്പം മുഷിഞ്ഞ വേഷത്തില്‍ വരുന്നത് കണ്ടാല്‍ വേഗം മൊബൈലെടുത്ത് ചെവിയില്‍ വച്ച് വെറുതെ മൂളി മൂളി നില്‍ക്കുകയും ഒളികണ്ണിട്ടു അയാള്‍ പോയോന്നു നോക്കുകയും ചെയ്യും. കഷ്ടകാലത്തിനു ആ സുഹൃത്ത് നമ്മളുടെ അടുത്തേക്ക് വന്നാല്‍ അപരിചിത ഭാവത്തില്‍ നോക്കുയും ഹോ .. എന്റെ ഒരു മറവി..എന്ന് പറഞ്ഞു ങാ ...എന്ന് മൂളി ഒഴിവാക്കും. മറിച്ച് വരുന്നത് നമ്മെക്കാള്‍ ഒരുപടി ഉയര്‍ന്നതോ സമമോ ആയ ജീവിതനിലവാരത്തില്‍ ഉള്ളയാളാണെങ്കില്‍ ഹസ്തദാനം നല്കി സ്വീകരിക്കുന്നു.അല്‍പ്പം പോങ്ങച്ചതോടെ അടുത്ത് ബുക്ക് ചെയ്ത കാറിന്റെയും ഭാര്യക്ക് വാങ്ങിക്കൊടുത്ത വൈരനെക്ലസ്സിന്റെയും കഥ പറഞ്ഞു തുടങ്ങും. തൊട്ടയലത്ത് താമസിക്കുന്ന ആളെപ്പോലും അറിയാത്ത നാമങ്ങനെ പൊതുസമൂഹത്തിന്റെ പ്രതിനിധിയാവുകയും നാടില്‍നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തെ പറ്റി പ്രബന്ധം അവതരിപ്പിച്ചു സമ്മേളനഹാളിന്റെ ശീതളതയില്‍ അമര്‍ന്നിരിക്കുകയും ചെയ്യുന്നു. ഈ അര്‍ദ്ധരാത്രിക്കുടപിടിക്കല്‍ എന്ന് നാമാരംഭിച്ചോ അന്നുമുതല്‍ നാം മനുഷ്യത്വത്തില്‍ നിന്നും മൃഗത്വതിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. അതുകൊണ്ട് നമുക്ക് പകല്‍വീടുകളിലും വൃദ്ധമന്ദിരങ്ങളിലും ആളെക്കൂട്ടാനായി. നമ്മുടെ പുതിയ തലമുറ ലഹരിമരുന്നുകളില്‍ ചേക്കേറുകയും സഹജീവികളും എതിര്‍ലിംഗക്കാരും കേവലം ഉപയോഗവസ്തുക്കളായി പരിണമിക്കുകയും കുടുംബബന്ധങ്ങള്‍ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശന വസ്തുവായി പരിണമിക്കുകയും ചെയ്തു.

1 comment:
ഇത്രക്കൊക്കെ ആയോ ചേട്ടാ?
ഇതാ എന്റെ വക ഒരു പരിണാമ കഥ
------------
പരിണാമം
------------
കടം കയറി തല പെരുത്തപ്പോഴാണ് അയാൾക്ക് നാടിറങ്ങി കാട് കയറേണ്ടി വന്നത്. അത്യാവശ്യത്തിനു പോലും മരം കയറാനറിയാത്ത അയാളെ കാടൻ യാഥാർത്ഥ്യങ്ങൾ അതും പഠിപ്പിച്ചു.കയറ്റത്തിനിടെ ചുറ്റിപ്പിടിക്കാനായി അയാൾക്കൊരു വാൽ വളർന്നു വന്നു.തണുപ്പിൽ നിന്നുമുള്ള രക്ഷക്കായി മേൽ നിറയെ രോമം കിളിർത്തു.ഒരു ദിവസം അയാൾക്കൊരു കടലാസു തുണ്ട് കിട്ടി. കാട് കാണാനെത്തിയ ആരോ ഉപേക്ഷിച്ച വർത്തമാന പത്രത്തിന്റെ ഒരു തുണ്ട് കടലാസ്.അയാൾ വായന മറന്നിരുന്നില്ല.അതു കൊണ്ട് കടലാസിലെഴുതിയ കാര്യങ്ങൾ അയാൾക്ക് വായിച്ചറിയാൻ പറ്റി:കടക്കാരുടെ ലോണെല്ലാം ബാങ്കുകൾ എഴുതിത്തള്ളുന്നു! അപ്പോൾ തന്നെ നാട്ടിലേക്ക് കുതിച്ച അയാളെ നാട്ടിൽ എതിരേറ്റത് ക്യാമറക്കണ്ണുകളും, പിള്ളേരെറിഞ്ഞ കല്ലുകളുമായിരുന്നു! കൊരങ്ങൻ ....കൊരങ്ങൻ ..എന്ന് പിള്ളേർ വിളിച്ച് കൂവുന്നുമുണ്ടായിരുന്നു. ഒരു നിമിഷം........അയാൾ മരങ്ങളും മതിലുകളും മലകളും കടന്ന് തിരിച്ച് കാട്ടിലെത്തി. ഓട്ടത്തിനിടെ അയാൾ പണ്ട് വായിച്ച മർക്കട മുഷ്ടി എന്ന കഥ ഓർമ്മിച്ചു. ഇത്ര കഷ്ടപ്പെട്ട് നാട്ടിൽ ജീവിക്കുന്ന മനുഷ്യന്റെ പോഴത്തമോർത്ത് അവൻ എന്തിനോ പറഞ്ഞു: മനുഷ്യനിത്ര മർക്കടമുഷ്ടിയെന്തിന്???
http://vidhuchoprascolumn.blogspot.com/2011/07/blog-post_21.html
ആശംസകൾ
Post a Comment