പണ്ടൊക്കെ
മദ്ധ്യവേനലവധിയ്ക്ക് സ്ക്കൂളടച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ കൂട്ടമായി കൊയ്തൊഴിഞ്ഞ
പാടത്തേയ്ക്ക് പലതരം കളികളുമായി ഇറങ്ങും. ഓരോ ഗ്രൂപ്പ് തിരിഞ്ഞു ഓരോതരം കളികള്‍. പെണ്‍കുട്ടികള്‍ ഓടിക്യാമ്പ്,ചക്കും കളവും ,അമ്മാനാട്ടം. കൊത്തംകല്ല്
തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍
കിളിത്തട്ട്,തലപ്പന്ത്,കുട്ടീം കോലും തുടങ്ങി കായികാദ്ധ്വാനം കൂടുതല്‍
വേണ്ടിവരുന്ന കളികളിലാണ് ഏര്‍പ്പെടുന്നത്.ഓരോ കളികള്‍ക്കും ഓരോ നാട്ടിലും പലപല
പേരുകളില്‍ അറിയപ്പെടുമെങ്കിലും അവയുടെ ആന്തരീകമായ ഉള്ളടക്കം
ഒന്നുതന്നെയായിരിയ്ക്കും.
കുട്ടീം
കോലും കളിയിലാണെങ്കില്‍ ഓരോ ദേശത്തും തരത്തിലുള്ള എന്നാല്‍ രീതികളാണ് ഉള്ളത്.
തെക്കന്‍ നാടുകളില്‍ ചാക്കുട്ട, ചാത്തിയംപറ, മുറുമുട്ടി, നാലുനട, ഐറ്റിക്കോ,
ആറെങ്കി, ക്ലഷ് എഴ്ഹുവര൪എ എന്നുകയും എഴുതികഞ്ഞാല്‍ ഒരു പണം എന്ന് കണക്കു
കൂട്ടുകയും ചെയ്യുന്നു. എട്ടോ പത്തോ പേരടങ്ങുന്ന രണ്ടു ടീമുകളാണ് കളിയ്ക്കുന്നത്.
ഒരുമുഴം നീളമുള്ള കോലും രണ്ടിഞ്ചു നീളമുള്ള കുട്ടിയുമാണ് ഉപയോഗിയ്ക്കുന്നത്.പുതിയ
തലമുറയ്ക്ക് ഈ കളി അത്ര പരിചയമുണ്ടെന്ന് തോന്നുന്നില്ല. കിളിത്തട്ടും രണ്ടു
ടീമുകളായാണ് കളിയ്ക്കുന്നത്. എന്നാല്‍ തലപ്പന്ത് കളിയില്‍ ഒരാളെ
ബാക്കിയുല്ലരെല്ലാം കൂടി ചേര്‍ന്ന് തോല്പ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കളിയാണ്.
വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍
ഇങ്ങനെയുള്ള കളികളൊന്നും കണ്ടുവരുന്നില്ല. ഇത്തരം കളികള്‍ കുട്ടികളില്‍ സംഘബോധം
ഊട്ടിവളര്‍ത്തുകയും പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തരാക്കുകയും
ചെയ്തിരുന്നവയാണ്. ഇതിന്റെ അഭാവം തന്നെയാണ് ഇന്നത്തെ കുട്ടികളില്‍ ഉണ്ടാകുന്ന
അരക്ഷിതാവസ്ഥയ്ക്ക് കാരണം. പണ്ടൊക്കെ എല്ലാവൈകുന്നേരങ്ങളിലും കിളിത്തട്ടു
പോലെയുള്ള കായികാക്ഷമത വേണ്ടുന്ന കളികളില്‍ പ്രായഭേദമന്യേ എല്ലാവരും ഏര്‍പ്പെടുക
സാധാരണമായിരുന്നു. ഒരു പക്ഷെ അതുകൊണ്ടായിരിയ്ക്കാം പഴയതലമുറയില്പെട്ടവര്‍ക്ക്
കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിയ്ക്കാന്‍ പ്രധാനമായ കാരണം. മാത്രവുമല്ല
ഇത്തരം കൂട്ടായ്മകള്‍ നാട്ടില്‍ നിന്നും വേരറ്റു പോയത് കൊണ്ടാകാം നമ്മുടെ സമൂഹത്തില്‍ സ്നേഹവും
സൌഹൃദങ്ങളും പരിമിതപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്.
No comments:
Post a Comment