തമസ്ക്കരിക്കപ്പെടുന്ന ആദര്‍ശങ്ങള്‍
നാം വര്‍ത്തമാന കാലത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നം,നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തിരിക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ , ആദര്‍ശങ്ങള്‍ പണയം വച്ചുകൊണ്ട് തെരുക്കൂത്തുകാരന്റെ കുരങ്ങനെ പോലെ മലക്കം മറിയുന്നതാണ്. ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും എന്ന നാണംകെട്ട ചെയ്തികള്‍ നമ്മുടെ ചിന്താ മണ്ഡലത്തെ യാകെ ഉഴുതു മറിക്കുന്നു. പ്രത്യയ ശാസ്ത്രപരമായ യാതൊരു യോജിപ്പും ഇല്ലാത്ത പ്രസ്ഥാനാങ്ങളില്‍ നിന്ന് വരുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചാനയിക്കുന്നതു യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെയാണ് ...ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ജീവത്യാഗം ചെയ്ത രക്തസാക്ഷികള്‍ (ജീവിക്കുന്നത് ഉള്‍പ്പടെ ) അവരോടു നമുക്കൊരു ബാധ്യതയുണ്ട് , ഏതൊരു ആദര്‍ശത്തിന് വേണ്ടിയാണോ അവര്‍ ജീവന്‍ ബലിനല്കിയത്, അത് നിറവേറ്റുക ...എന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് നേതാക്കള്‍ ഈ ബാധ്യത സൌകര്യപൂര്‍വ്വം മറക്കുകയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആദര്‍ശങ്ങള്‍ പണയം വയ്ക്കുകയോ തമസ്ക്കരിക്കുകയോ ചെയ്യുന്നു . ഇത് ഒരു വ്യക്തിത്വ ശോഷണമോ അപനിര്‍മ്മിതിയോ ആണെന്ന് തിരിച്ചറിയുക. ഇത് ബോധപൂര്‍വമായ ഒരു പ്രവര്‍ത്തനം തന്നെയാണെന്ന് . സ്വാര്‍ത്ഥമതികള്‍ നിരന്തരമായ ഇടപെടലുകള്‍ ഈ രംഗത്ത് നടത്തികൊണ്ടിരിക്കുന്നു. ഇത് തിരിച്ചറിയുക എന്നുള്ളതാണ് വര്‍ത്തമാന കാലത്തെ നമ്മുടെ ദൌത്യം ....
No comments:
Post a Comment