നാടന്‍പാട്ടിന്റെ ചരിത്രപശ്ചാത്തലം
നാടന്‍പാട്ടുകള്‍ വായ്മൊഴിയില്‍ എഴുതപ്പെട്ട കാവ്യങ്ങളാണ്.അവയില്‍ തുടിച്ച് നില്‍ക്കുന്ന ജീവന്റെ കണങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. പണ്ട് കീഴാളര്‍ക്കു പ്രതിക്ഷേധിക്കുവാനും പായാരം ചൊല്ലാനും കഴിയാതിരുന്നകാലത്ത് തന്റെ സങ്കടങ്ങളും ദേഷ്യവുമെല്ലാം നാടന്‍പാട്ടുകളിലൂടെ പാടി പൊലിപ്പിയ്ക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ലായിരുന്നു. അതിനാല്‍ തന്നെ അവയില്‍ ജീവിതത്തിന്റെ ചടുലവും വൈകാരികവുമായ താളക്രമങ്ങള്‍ ഇഴചേര്‍ന്നിരിയ്ക്കുന്നു. സമൂഹത്തില്‍ നിന്നും കീഴാളര്‍ക്കു ഏല്‍ക്കേണ്ടി വരുന്ന അവഗണനകളുടെയും യാതനകളുടെയും രേഖാചിത്രങ്ങള്‍ നാടന്‍പാട്ടിന്റെ ഇതിവൃത്തമായി രൂപാന്തരപ്പെടുകയും അത് ഏതു ശിലാഹൃദയത്തെയും അലിയിപ്പിയ്ക്കുന്ന ശീലുകളായി നമ്മുടെ ബോധമണ്ഡലത്തെ മുറിപ്പെടുത്തുകയും ചെയ്യുന്നു. മണ്ണില്‍ പണിയെടുക്കുന്നവന്റെ അദ്ധ്വാനഭാരത്തെ ഈ ശീലുകള്‍ ലഘൂകരിക്കുമെന്നു ആലങ്കാരികമായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ തന്റെ വേദനകളെ മാലോകര്‍ക്ക് മുന്നില്‍ അവതരിപ്പിയ്ക്കുവാനുള്ള ഒരു മാദ്ധ്യമം എന്ന നിലയ്ക്കാണ് ഇത് വായിയ്ക്കപ്പെടേണ്ടത് . ഇന്ന് അത് പലപ്പോഴും കേവലം വിനോദമായി മാത്രമാണ് നാടന്‍പാട്ടുകളെ ആസ്വദിയ്ക്കപ്പെടുന്നത്.നാടന്‍പാട്ടുകള്‍ കേവലവിനോദത്തിനുമപ്പുറം ചരിത്രപരമായ ദൌത്യവാഹിനി കൂടിയാണെന്നും നാം തിരിച്ചറിയണം .
No comments:
Post a Comment