ഓണവേളയിലെ ചതിക്കെണികള്‍
പണ്ടൊക്കെ ഓണം വന്നാല്‍ മനസ്സിന് എന്ത് സന്തോഷമായിരുന്നെന്നോ. പുത്തനുടുപ്പുകിട്ടും പപ്പടവും പായസ്സവും കൂട്ടി വയറു നിറയെ ചോറുകിട്ടും. ഊണുകഴിഞ്ഞാല്‍ ഊഞ്ഞാലാട്ടവും തലപ്പന്ത് കളിയും സന്ധ്യവരെയ്ക്കും. സന്ധ്യകഴിഞ്ഞാല്‍ തുമ്പി തുള്ളല്‍.അതൊരു അനുഷ്ടാനം തന്നെയാണേ.... പ്രായമായവര്‍ക്ക് ചീട്ടുകളി അതും നല്ല കവിളമ്മടലിന്റെ കുണുക്ക് വച്ച് ഗുലാന്‍ പെരിശു.എല്ലാം കൂടിയോര്‍ക്കുമ്പം വല്ലാത്തൊരു ഗൃഹാതുരത്വം.....
ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ അന്യമാണല്ലോ.....അവര്‍ രാവിലെ മുതല്‍ തുടങ്ങും ലഹരിയടിയ്ക്കല്‍.ഇപ്പോള്‍ ഓണമെന്നാല്‍ ബീവറേജസിന് മുന്നില്‍ നീളുന്ന നിര തന്നെ,ഓണത്തിനു കിട്ടുന്ന നാല് ചക്രം അവിടെ കൊണ്ട് കൊടുത്തില്ലെങ്കില്‍ പിന്നെയെന്തോണം....മാത്രമോ ഓണം കഴിയുമ്പോള്‍ സാധാരണക്കാരന്‍ തെണ്ടാന്‍ തുടങ്ങും.സര്‍വ്വ കച്ചവടക്കാരനും ഒന്ന് പച്ചപിടിയ്ക്കും. ഇതിലൊരു ചതിയൊളിഞ്ഞിരുപ്പുണ്ട് .ഓണച്ചന്തകളില്‍ നിന്ന് കിട്ടുന്ന സാധനങ്ങള്‍ ഗുണനിലവാരമില്ലാത്തതാണ്. ഏറ്റവും മോശമായ സാധനം ഉയര്‍ന്ന വിലയ്ക്ക് വിറ്റഴിക്കുന്നു.പോരാത്തതിന് അളവിലും തൂക്കത്തിലും വെട്ടിപ്പും.ഇതൊക്കെ പരിശോധിക്കേണ്ടുന്ന ഉദ്ദ്യോഗസ്ഥര്‍ കണ്ണടച്ചിരിപ്പാണ്. ഉപഭോക്താക്കളെ ദ്രോഹിയ്ക്കുന്നവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിയ്ക്കാത്ത ഉദ്ദ്യോഗസ്ഥര്‍ ഈ കരിഞ്ചന്തയ്ക്കു കൂട്ടുനില്‍ക്കുന്നു.ആകെക്കൂടി നോക്കുമ്പോള്‍ ഓണമെന്നത് ഉപഭോക്താക്കളെ ദ്രോഹിയ്ക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ്.

No comments:
Post a Comment