എന്റോസള്‍ഫാന്റെ പിന്നാമ്പുറ ചിന്തകള്‍
നാം എന്റോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട് . കീടനാശിനികളുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍.ഇതില്‍ ഒരു സാമ്രാജ്യത്വ ഇടപെടല്‍ ഒളിഞ്ഞിരിപ്പുണ്ട്.1954 മുതല്‍ ലോകത്താകമാനം ഈ കീടനാശിനി ഉപയോഗിച്ച് വരുന്നുണ്ട്. പക്ഷെ നമ്മുടെ കാസര്‍ഗോട്ട് മാത്രമാണ് മനുഷ്യരിലെ ജനിതക വൈകല്യം പ്രകടമായത്.നാം നിത്യേന കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ കീടനാശിനി വ്യാപകമായ അളവില്‍ പ്രയോഗിച്ചിട്ടുണ്ട്.എന്നാല്‍ കസ്സര്ഗോട്ടുള്ളത് പോലെയുള്ള അനുഭവം മറ്റെവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിനര്‍ത്ഥം കാസര്ഗോട്ടുള്ളവരെ മാത്രം ഒരു പരീക്ഷണ വസ്തുവായി മനപ്പൂര്‍വം ഉപയോഗപ്പെടുത്തുകയോ അതല്ലെങ്കില്‍ അവിടെ ഈ കീടനാശിനി പ്രയോഗിച്ചപ്പോള്‍ വന്ന കയ്യ ബദ്ധമോ ആണെന്നല്ലേ.അല്ലെങ്കില്‍ 2006 ല്‍ നിരോധിക്കപ്പെട്ട ഈ കീടനാശിനിയുടെ പരിണിത ഫലം ഇപ്പോഴും എന്ത് കൊണ്ടാണ് തുടരുന്നത്. ഈ കാര്യത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
ഇനി ഇതിന്റെ മറുവശം ,എന്റൊസള്‍ഫാന്‍ നിരോധിച്ചാല്‍ അതിന്റെ ഗുണം കിട്ടുന്നത് ഞാന്‍ മുന്‍പേ പറഞ്ഞ ബദല്‍ കീടനാശിനിയുടെ പേറ്റെണ്ട് കരസ്ഥമാക്കിയവര്‍ക്കാണ് ..എന്റൊസള്‍ഫാന്‍ പേറ്റെണ്ട് ഇല്ലാത്ത കീടനാശിനിയാണ്. അത് നിരോധിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇതിന്റെ പത്തിരട്ടി വിലയ്ക്കുള്ള ബദല്‍ കീടനാശിനി ഉപയോഗിക്കേണ്ടി വരും .അപ്പോള്‍ വിത്തിന്റെയും കീടനാശിനിയുടെയും പേറ്റെണ്ട് സ്വന്തമാക്കിയ സാമ്രാജ്യത്വ കുത്തകകള്‍ നമ്മുടെ കാര്‍ഷിക മേഖലയാകെ കയ്യടക്കുകയും നാം ദാരിദ്ര്യത്തില്‍ നിന്നും കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യും.ഇത് മനസ്സിലാക്കിയത് കൊണ്ടാണ് ചൈനയടക്കമുള്ള കമ്യൂണിസ്റ്റു രാജ്യങ്ങള്‍ എന്റൊസള്‍ഫാന്‍ നിരോധനത്തിനെതിരെ നിലക്കൊണ്ടത്.എന്നാല്‍ ഇന്ത്യയുടെ സ്ഥിതിയതല്ല ഇവിടുത്തെ കീടനാശിനിയുല്പാദക ലോബിക്ക് വേണ്ടി നിലക്കൊണ്ടാതിനാലാണ് നിരോധനത്തെയെതിര്ത്തത്.എന്നാല്‍ ഇന്ത്യന്‍ ഭരണകൂടത്തെ നിരോധനതിനനുകൂലമായ തീരുമാനമെടുപ്പിക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ ആവശ്യമാണ്.അതിനു വീണുകിട്ടിയ ഒരവസരമാണ് എന്റൊസള്‍ഫാന്‍ വിരുദ്ധ സമരം.അതവര്‍ ഉപാധികളോടെയാണെങ്കിലും സാധിച്ചെടുത്തു. ഇപ്പോഴും രസകരമായ ഒരു വസ്തുത ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റൊസള്‍ഫാന്‍ നിരോധിക്കണമെന്ന് ഔദ്യോഗികമായി പറയുകയോ പ്രമേയം പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്നതാണ്. ഫലത്തില്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും എന്റൊസള്‍ഫാന്‍ നിരോധനതിനെതിരാണ്.......ഒരുതരത്തില്‍ അത് നമുക്ക് ഗുണം ചെയ്യും, തീര്‍ച്ച.

No comments:
Post a Comment