വാക്കുകളുടെ മനശ്ശാസ്ത്രം
.അതിന്റെ മാപനം ഫ്രോയിടിന്റെയും യുങ്ങിന്റെയും മനശ്ശാസ്ത്രവിശകലനത്തിലൂടെയാണ് കൂടുതലും സാദ്ധ്യമായിട്ടുള്ളത് . വാക്കുകളുടെ ഉപയോഗം ഉള്‍ക്കൊള്ളുന്ന മനശ്ശാസ്ത്രത്തിന്റെ നിര്‍വ്വചനങ്ങള്‍ എപ്പോഴും ദേശകാലത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. ഇത് ഓരോ എഴുത്തുകാരനും അറിഞ്ഞോ അറിയാതെയോ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കുകയും അത് അനുവാചകന്റെ മനോമുകുരത്തിലുളവാക്കുന്ന അര്‍ത്ഥതലത്തിന്റെ ഭാവതീവ്രതയെ പരിപോഷിപ്പിക്കുന്നതിനു ഉപോല്‍ബലകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് പണിക്കന് എന്ന സ്ഥാനപ്പേര് പണിക്കര്‍ ആയി മാറുന്നത്? ഇവിടെ നാം കാണേണ്ടുന്ന വസ്തുത വൈയ്യക്തികമായി മാത്രം പ്രയോഗിക്കപ്പെടെണ്ടുന്ന ഏകവചന ശബ്ദമാണ് പണിക്കനെന്നത്, എന്നാല്‍ അത് ബഹുവചന രൂപമായ പണിക്കര്‍ എന്ന് പ്രയോഗിക്കേണ്ടിവന്നതിനു പിന്നില്‍ ഒരു സാമൂഹിക ഇടപെടലിന്റെ തെളിമയാര്‍ന്ന ചിത്രം ദൃശ്യമാകുന്നു. ഒരുകാലഘട്ടത്തില്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിച്ചിരുന്ന കേവലം പണി ചെയ്യുന്നവനെന്ന അര്‍ത്ഥത്തില്‍ മാത്രം പ്രയോഗിച്ചിരുന്നതാണ് പണിക്കന് എന്ന പദം.ഇത് പണിക്കര്‍ എന്നായി മാറുന്നതിനു പിന്നില്‍ തൊട്ടുകൂടയ്മക്കും തീണ്ടിക്കൂടായ്മക്കുമെതിരെ നടത്തിയ പോരാട്ടത്തിന്റെ ചരിത്രമുണ്ടെന്നും ആ സമരങ്ങളുടെ പരിണിത ഫലമാണ് ഈ പദത്തിന്റെ ഏകവചനാവസ്ഥയിനിന്നും ബഹുവചനാവസ്ഥയിലെയ്ക്കുള്ള മാറ്റത്തിന് ഹേതുവെന്നും നാം മനസ്സിലാക്കുന്നു. ഇതുപോലെ തന്നെ നമുക്കിന്നു ലഭ്യമായിട്ടുള്ള പലവാക്കുകളുടെയും പിന്നിലൊളിഞ്ഞിരിക്കുന്ന മനശ്ശാസ്ത്രനിര്വ്വചനങ്ങള് കണ്ടെത്താനാകും. ഉദാഹരണത്തിന് തേവിടിശ്ശിയെന്ന പദം എങ്ങനെ ഒരു അശ്ലീല വാക്കായി മാറിയെന്നു പരിശോധിക്കാം ദേവന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടവള്‍ ദേവടിയച്ചിയാണ്(ദേവ+അടി+അച്ചി അഥവാ ആശ്ശി) പില്ക്കാലത്ത് രൂപപരിണാമമുണ്ടായ തേവിടിശ്ശിയാകുന്നത്. ദേവന്റെ പാദങ്ങളില്‍ സമര്പ്പിക്കപ്പെട്ടവളെ പില്ക്കാലത്ത് ക്ഷേത്രവാസ്സികളായ പുരുഷന്മാര് കാമപൂര്ത്തിക്കുപയോഗിക്കുകയും കാലക്രമേണ തെവിടിശ്ശിയെന്ന പദം ശ്ലീലത വെടിഞ്ഞു അശ്ലീലത കൈവരിക്കുകയും ചെയ്തു.ഇനി മറ്റൊന്ന് വാക്കുകളുടെ പ്രയോഗത്തിലൂടെ ഉണ്ടാകുന്ന മനശ്ശാസ്ത്രപരമായ അര്ത്ഥതലവ്യതിയാനമാണ് . കതകു പകുതിയടഞ്ഞു കിടക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ പകുതി തുറന്നു കിടക്കുകയാണെന്ന വ്യങ്ങ്യാര്ത്ഥംനമ്മുടെ മനസ്സില്‍ ഉണ്ടാകുന്നു. ഇത് നെഗറ്റീവ് സെന്സ്സിന്റെ ബോധസൂചകമാണ്. അവന് ഇന്നലെ ജോലിക്ക് പോയി എന്നതില്‍ നിന്നും ഇന്നോ മിനിഞ്ഞാന്നോ ജോലിക്ക് പോയിട്ടില്ലായെന്ന സൂചന കൂടി വെളിവാക്കപ്പെടുന്നു.
No comments:
Post a Comment