ഈ സ്വാതന്ത്ര്യദിനം നമ്മോടു പറയുന്നത്.
വര്‍ത്തമാനകാലത്ത് നാം നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വെള്ളക്കാരന്റെ കയ്യില്‍നിന്നും കൊള്ളക്കാരന്റെ കയ്യിലേക്കെന്നു പറഞ്ഞപോലെ കൈമാറിയെടുത്ത സ്വാതന്ത്ര്യമാണ് ഇന്ന് നാം അനുഭവിയ്ക്കുന്നത്. അടിമത്വം എന്നും നമ്മുടെ നാടിന്റെ ശാപമായി തുടരുകയാണ് . വിദേശ കുത്തകകള്‍ക്കായി നമ്മുടെ കമ്പോളം തുറന്നു കൊടുത്തിരിയ്ക്കുന്നു,അതുവഴി അമേരിയ്ക്കയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ക്കു യഥേഷ്ടം കടന്നു വരുവാനും നമ്മുടെ വിപണി നിയന്ത്രിയ്ക്കാനുമുള്ള അവസ്സരമൊരുക്കുകയും കാലക്രമേണ അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുകയും ചെയ്യും. ഇത് വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ് . മറ്റൊന്ന് രാജ്യം നേരിടുന്ന ഭീകരവാദിയാക്രമണങ്ങളാണ്. അത് ഫലപ്രദമായി നേരിടുന്നതിനു നമുക്ക് പലപ്പോഴും കഴിയാറില്ല.തന്മൂലം നമുക്ക് നഷ്ടമാകുന്ന ജീവനുകളുടെ വില വളരെ വലുതാണ്. അഴിമതിയുടെ കാര്യമെടുത്താല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ മുഖമാണുള്ളത്.അത് മൂര്ദ്ധന്യാവസ്ഥയിലാണ് താനും.
ഇങ്ങനെ അനേകം പ്രശ്നങ്ങളുടെ നടുവില്‍ നിന്നുകൊണ്ടാണ് നാം സ്വാതന്ത്ര്യദിനമാഘോഷിയ്ക്കുന്നത്. ഈ വേളയിലെങ്കിലും നമുക്ക് വേണ്ടി ജീവന്‍ ബലികൊടുത്തു സ്വാതന്ത്ര്യം നേടിത്തന്ന ധീരന്മാരുടെ സ്വപ്നങ്ങള്‍ സഫമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്നു ജാതിമതവര്‍ഗ്ഗവര്‍ണ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കാമെന്നു പ്രതിജ്ഞയെടുക്കാം.ഒപ്പം വരും തലമുറയുടെ നന്മയ്ക്കായി ഒരു ഭൂമികയൊരുക്കാം.ജയ് ഹിന്ദ് .......
നമ്മുടെ ഭാരതം 65 -)o സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കുകയാണ്. ഈ കഴിഞ്ഞ 64 വര്‍ഷങ്ങളില്‍ നാം എന്തൊക്കെ നേടി.എന്തൊക്കെ നേടിയില്ല എന്നൊരു ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.ഇന്ത്യയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത പഞ്ചവല്‍സ്സര പദ്ധതികളുടെ പ്രവര്‍ത്തനം ഇന്നെവിടെയെത്തിനില്‍ക്കുന്നു? ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന നമ്മുടെ പ്രാഥമിക അവകാശങ്ങള്‍ എല്ലാം നടപ്പാക്കാന്‍ (എല്ലാവര്ക്കും വിദ്യാഭ്യാസം,തൊഴില്‍,ഭവനം തുടങ്ങിയവ) കഴിഞ്ഞുവോ?നമ്മുടെ നാട്ടിലെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടോ?തുടങ്ങി നിരവധി ചോദ്യങ്ങളുടെ ഉത്തരം ഇല്ലായെന്നുതന്നെയാണ്.
എന്തുകൊണ്ട് അതിനു കഴിഞ്ഞില്ല?കാലാകാലങ്ങളായി നമ്മെ ഭരിച്ചുകൊണ്ടിരിയ്ക്കുന്ന ഭരണകര്‍ത്താക്കളുടെ ഇശ്ചാശക്തിയില്ലയ്മയാണ് അതിനുകാരണം. പന്ധിറ്റ് നെഹ്രുവിന്റെ കാലം തൊട്ടിന്നോളം എല്ലാഭരണ കര്‍ത്താക്കളും തുടര്‍ന്ന് വന്ന നയവൈകല്യത്തിനു ഇതിലേറെ തെളിവ് വേണ്ടതില്ലാ. ഇന്ത്യയില്‍ഇന്ന് ഓരോ കുഞ്ഞും പിറന്നു വീഴുന്നതു വന്‍കടക്കെണിയിലേയ്ക്കണ് . മാത്രവുമല്ല അവന്റെ ജീവിതത്തിനു യാതൊരു വിധത്തിലുള്ള സുരക്ഷിതത്വവുമില്ല . ഇന്ന് ജനങ്ങളുടെ ജീവിതത്തിനും തൊഴിലിനും യാതൊരുവിധ ഉറപ്പുമില്ല. മാത്രവുമല്ല ഭരണാധികാരികളുടെ ധൂര്‍ത്തും അഴിമതിയും നാള്‍ക്കുനാള്‍ കൂടിവരുന്നു, തന്മൂലമുള്ള അരക്ഷിതത്വത്തില്‍നിന്നുമാണ് രാജ്യത്തിന്റെ അഖന്ധതയ്ക്ക് ഭീഷണിയായി വിഘടനവാദങ്ങള്‍ ഉയര്‍ന്നു വരുന്നത്. നമ്മുടെ പൊതുകടത്തിന്റെ എത്രയോ ഇരട്ടി തുകയാണ് ഭരണകര്‍ത്താക്കള്‍ രഹസ്യമായി വിദേശ ബാങ്കുകളില്‍ നിക്ഷേപിചിട്ടുള്ളത്. ഒരുപക്ഷെ ഇതിന്റെ പലിശ മതിയാകും നമ്മുടെ കടം തീര്‍ക്കാന്‍. വര്‍ത്തമാനകാലത്ത് നാം നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. വെള്ളക്കാരന്റെ കയ്യില്‍നിന്നും കൊള്ളക്കാരന്റെ കയ്യിലേക്കെന്നു പറഞ്ഞപോലെ കൈമാറിയെടുത്ത സ്വാതന്ത്ര്യമാണ് ഇന്ന് നാം അനുഭവിയ്ക്കുന്നത്. അടിമത്വം എന്നും നമ്മുടെ നാടിന്റെ ശാപമായി തുടരുകയാണ് . വിദേശ കുത്തകകള്‍ക്കായി നമ്മുടെ കമ്പോളം തുറന്നു കൊടുത്തിരിയ്ക്കുന്നു,അതുവഴി അമേരിയ്ക്കയടക്കമുള്ള സാമ്രാജ്യത്വശക്തികള്‍ക്കു യഥേഷ്ടം കടന്നു വരുവാനും നമ്മുടെ വിപണി നിയന്ത്രിയ്ക്കാനുമുള്ള അവസ്സരമൊരുക്കുകയും കാലക്രമേണ അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കുന്ന സ്ഥിതി വിശേഷം ഉണ്ടാവുകയും ചെയ്യും. ഇത് വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ് . മറ്റൊന്ന് രാജ്യം നേരിടുന്ന ഭീകരവാദിയാക്രമണങ്ങളാണ്. അത് ഫലപ്രദമായി നേരിടുന്നതിനു നമുക്ക് പലപ്പോഴും കഴിയാറില്ല.തന്മൂലം നമുക്ക് നഷ്ടമാകുന്ന ജീവനുകളുടെ വില വളരെ വലുതാണ്. അഴിമതിയുടെ കാര്യമെടുത്താല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരേ മുഖമാണുള്ളത്.അത് മൂര്ദ്ധന്യാവസ്ഥയിലാണ് താനും.
ഇങ്ങനെ അനേകം പ്രശ്നങ്ങളുടെ നടുവില്‍ നിന്നുകൊണ്ടാണ് നാം സ്വാതന്ത്ര്യദിനമാഘോഷിയ്ക്കുന്നത്. ഈ വേളയിലെങ്കിലും നമുക്ക് വേണ്ടി ജീവന്‍ ബലികൊടുത്തു സ്വാതന്ത്ര്യം നേടിത്തന്ന ധീരന്മാരുടെ സ്വപ്നങ്ങള്‍ സഫമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈമെയ് മറന്നു ജാതിമതവര്‍ഗ്ഗവര്‍ണ ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിയ്ക്കാമെന്നു പ്രതിജ്ഞയെടുക്കാം.ഒപ്പം വരും തലമുറയുടെ നന്മയ്ക്കായി ഒരു ഭൂമികയൊരുക്കാം.ജയ് ഹിന്ദ് .......
No comments:
Post a Comment